Monday 26 March 2018

അപകട മരണം

സുരക്ഷിതമായ യാത്രക്ക്   വേണ്ടിയുള്ള ചില നിര്‍ദേശങ്ങളാണ് ഇവിടെ കുറിക്കുന്നത്. ഇത് വ്യക്തിജീവിതത്തില്‍ ചെയ്യേണ്ടതാണ്, കുടുംബത്തിലുള്ള മറ്റുള്ളവരോടും സുഹൃത്തു...

ഒരു വര്‍ഷം ശരാശരി എണ്ണായിരം പേരാണ് കേരളത്തില്‍ അപകടത്തില്‍ മരിക്കുന്നത്. നാലായിരം പേര്‍ റോഡില്‍, ആയിരത്തി അഞ്ഞൂറു പേര്‍ വെള്ളത്തില്‍, അഞ്ഞൂറോളം പേര്‍ ട്രെയിനിടിച്ച്, ഇരുന്നൂറ്റമ്പതോളം പേര്‍ ഷോക്കടിച്ച്, നൂറോളം പേര്‍ ഇടിമിന്നലേറ്റ്, മുപ്പതോളം പേര്‍ ആന കുത്തി എന്നിങ്ങനെ പോകും ഈ കണക്ക്.   

ഇങ്ങനെ ആയിരങ്ങള്‍ മരിക്കുമ്പോള്‍ അതൊഴിവാക്കാന്‍ സമൂഹം എന്തെങ്കിലുമൊക്കെ കൂട്ടായ ശ്രമം നടത്തേണ്ടതാണ്. പക്ഷെ, കഴിഞ്ഞ 40 വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ മനസിലാകും ഓരോ വര്‍ഷവും അപകടം കൂടുകയാണ്. നമ്മുടെ ജനസംഖ്യയുടെ വളര്‍ച്ചാ നിരക്കിനേക്കാള്‍ കൂടുതലാണ് അപകടത്തിന്റെ  വളര്‍ച്ചാനിരക്ക്.  

നാം പോകുന്ന വണ്ടിയുടെ മേല്‍ മരം മറിഞ്ഞു വീഴുന്നതിനെതിരെയോ വഴിയേ നടക്കുമ്പോള്‍ ഇടിവെട്ടേല്‍ക്കുന്നതിനെതിരെയോ നമുക്ക് വ്യക്തിപരമായി അധികമൊന്നും ചെയ്യാനാവില്ല. എന്നാല്‍ ഓരോ അപകടവും അടുത്തു പരിശോധിച്ചാല്‍ മനസ്സിലാകും ഇതില്‍ ഭൂരിഭാഗവും നമ്മള്‍ ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്നതായിരുന്നുവെന്ന്.  

അപ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ നാം സ്വയം അറിഞ്ഞ് ചിലത് ചെയ്യാനുള്ള സാധ്യതയുണ്ട്. സുരക്ഷിതമായ 2016ന് വേണ്ടിയുള്ള ചില നിര്‍ദേശങ്ങളാണ് ഇവിടെ കുറിക്കുന്നത്. ഇത്  വ്യക്തിജീവിതത്തില്‍ ചെയ്യേണ്ടതാണ്, കുടുംബത്തിലുള്ള മറ്റുള്ളവരോടും സുഹൃത്തുക്കളോടും പറഞ്ഞുകൊടുക്കുകയുമാവാം. അപ്പോള്‍ സര്‍ക്കാരോ സമൂഹമോ ഒന്നും ചെയ്തില്ലെങ്കില്‍ പോലും നമ്മുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കും.       

1. സ്വന്തം പേരിലും കുടുംബത്തിന്റെ പേരിലും അപകട, ആരോഗ്യ, ജീവിത ഇന്‍ഷുറന്‍സുകള്‍ (accident, health and  life insurance) എടുക്കുക. ഒരു ഗുരുതരമായ അപകടം മതി നിങ്ങളുടെ വരുമാനം നിലക്കാനും നിങ്ങളുണ്ടാക്കിയ വീടും സമ്പാദ്യവുമൊക്കെ തീര്‍ന്നുപോകാനും.

3. ഹെല്‍മെറ്റ് വെയ്ക്കാതെ ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യാതിരിക്കുക.  ഇത് മുമ്പിലുള്ളവര്‍ക്കും പിന്നിലുള്ളവര്‍ക്കും കുട്ടികള്‍ക്കും ബാധകമാണ്. 

4. ദൂരയാത്രക്ക് ആകുന്നത്ര ട്രെയിനോ ബസോ ഉപയോഗിക്കുക. രാത്രി ഒന്‍പതിനും രാവിലെ ആറിനും ഇടയിലുള്ള റോഡ് യാത്ര പൂര്‍ണ്ണമായും ഒഴിവാക്കുക.

5. വിമാനത്തില്‍ വരുന്നവരെ സ്വീകരിക്കാനും പോകുന്നവരെ യാത്രയാക്കാനും പോകാതിരിക്കുക. യാത്രയാക്കലും സ്വീകരിക്കലും വീട്ടില്‍ മതി.

6. എന്തെങ്കിലും അപകടം പറ്റിയാല്‍ രക്ഷപ്പെടുത്താനുള്ള ആളും സൗകര്യങ്ങളും കരയില്‍ ലഭ്യമാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം വെള്ളത്തില്‍ കളിക്കാനോ കുളിക്കാനോ ഇറങ്ങുക.

7. ഒരു കാരണവശാലും ഓടുന്ന ട്രെയിനിലേക്ക് ചാടിക്കേറുകയോ ഓടുന്ന ട്രെയിനില്‍ നിന്നും ചാടിയിറങ്ങുകയോ ചെയ്യരുത്.

8 . സുരക്ഷയെപ്പറ്റി അല്‍പ്പം അറിവില്ലാതെ, സ്വയരക്ഷയെപ്പറ്റി ആലോചിക്കാതെ, മറ്റുള്ളവരെ രക്ഷിക്കാന്‍ എടുത്തു ചാടരുത്.

9. പ്രഥമശുശ്രൂഷയെപ്പറ്റിയുള്ള ഒരു പരിശീലനം വീട്ടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നല്‍കുക. അവരുടെ അറിവാണ് നമ്മുടെ സുരക്ഷ. 

10. സ്ഥാവരമോ ജംഗമമൊ ആയ എന്തെങ്കിലും ആസ്തിയും, പെന്‍ഷനൊ ഇന്‍ഷുറന്‍സൊ എന്തിന് ബാങ്ക് ലോണെങ്കിലും ഉള്ളവര്‍ ഒരു വില്‍പത്രം എഴുതി വെയ്ക്കുക. 

Wednesday 7 March 2018

തമിൾ മക്കൾ സൊല്ലി തന്ന പാഠം

തമിഴ് നാട്
കേരളത്തോളം സാക്ഷരതയില്ല, ആരോഗ്യ മികവില്ല, സാംസ്കാരിക സമ്പന്നതയില്ല (സംസ്കാരമുണ്ട് ).
പക്ഷേ ഇന്നലെ പെരിയോർ എന്ന വ്യക്തിയുടെ പ്രതിമ തകർക്കാൻ ബിജെപി പ്രസ്താവന ഇറക്കുമ്പോൾ തമിഴ്‌നാടൊന്നാകെ അതിനെതിരെ വന്നു.
പല ജാതിയും മതവും രാഷ്ട്രീയവും സ്ഥാനവും അങ്ങനെ എല്ലാം വ്യത്യസ്തരായ ജനത താങ്കളുടെ നേതാവിനെ തൊട്ടപ്പോൾ ഒരുമിച്ചു.
അവർക്കറിയാം ആരായിരുന്നു പെരിയോർ എന്ന്. എന്തായിരുന്നു തങ്ങൾക്കു പെരിയോർ ചെയ്തു തന്നതെന്ന്...
പക്ഷേ സംസ്കാര സമ്പന്നരും ചരിത്ര ബോധത്താൽ ആവോളം മതി മറക്കുന്നവരുമായ നമ്മളോ ?
അച്ഛനപ്പൂപ്പന്മാരുടെ മുതുകിൽ കെട്ടി വലിച്ചിരുന്ന നുകം താഴെയിറക്കി കൈകളിൽ ആ ഭൂമിയുടെ പട്ടയം വെച്ചുകൊടുത്തവരെ, പഠിക്കാൻ സാഹചര്യമുണ്ടാക്കി കൊടുത്തവരെ,
അടിയനിൽ നിന്നും ഉടയനാക്കിയവരെ,
ഇന്നിന്ത്യയിൽ ഏറ്റവും മികച്ച രീതിയിൽ ജീവിക്കാൻ പ്രാപ്തരാക്കിയവരെ,
അങ്ങനെ മറ്റുള്ളവരെപ്പോലെ സഹികെട്ട ജീവിതം നയിച്ചൊരു ജനതയെ നേരെ നിൽക്കാൻ പഠിപ്പിച്ച നമ്മുടെ നേതാക്കന്മാരെ ആരെങ്കിലും തൊട്ടാലോ ?
ഇവിടൊന്നും സംഭവിക്കില്ല... ആധുനിക കേരളത്തിൽ എന്തിനാണ് നമ്മുടെ വളർച്ചയ്ക്ക് വഴിയൊരുക്കിയവർ ?
അവർ ചെയ്തതൊന്നും  നമ്മൾ കണ്ടിട്ടില്ല. അതുകൊണ്ട് വിശ്വസിക്കില്ല... പരസ്പരം പോരടിക്കാനേ നമുക്കറിയൂ... നമ്മളെ നമ്മളാക്കിയവരെ തള്ളിപ്പറയുന്ന നെറികേടിന്റെ രാഷ്ട്രീയം നാട് പിടിച്ചടക്കാൻ വരുമ്പോൾ തീർച്ചയായും തമിഴ്‌നാട് നമുക്കൊരു പാഠമാണ്... !
#തൊട്രാ_പാക്കലാം


HAKEEM SHOWY GRAPHICS,mylapuram,MALAPPURAM , Inauguration on 11-02-2019 monday

HAKEEM SHOWY GRAPHICS , I nauguration on 11-02-2019+ monday ...